Dialogues

രഘു:കോളജിൽ ഞാൻ നിങ്ങളെ ആദ്യമായി കാണുന്നു.
ശിവൻ:അതെ, ഞാൻ ഇന്നാണ് ജോയിൻ ചെയ്തത്. എന്റെ പേര് ശിവൻ എന്നാണ്. നിങ്ങളുടെ പേര് എന്താ?
രഘു:ഞാൻ രഘു. ഏത് വിഷയം പഠിക്കുന്നു?
ശിവൻ:ഞാൻ ചരിത്രം പഠിക്കുന്നു. എന്റെ അച്ഛനും അമ്മയും ചരിത്രകാരന്മാരാണ്.
രഘു:കൊള്ളാമല്ലോ. കുടുംബത്തിൽ ആരൊക്കെ ഉണ്ട്?
ശിവൻ:മാതാപിതാക്കളെ കൂടാതെ അനിയത്തിയും അനിയനും വീട്ടിലുണ്ട്. പിന്നെ ചേച്ചി കൊച്ചിയിൽ ജോലി ചെയ്യുന്നു.
രഘു:വലിയ ഒരു കുടുംബമാണാല്ലോ!
ശിവൻ:ശരിയാണ് ! നിങ്ങളുടെ വീട്ടിലാരൊക്കെയുണ്ട് ?
രഘു:എന്റെ വീട്ടിൽ ഞാനും അമ്മയും ഉണ്ട്. അച്ഛൻ അഞ്ച് വർഷം മുമ്പ് മരിച്ചു പോയി. എനിക്കൊരു ചേട്ടനും ഉണ്ട്. അദ്ദേഹം ദുബൈയിൽ താമസിക്കുന്നു.
ശിവൻ:അതേയോ, ഞാൻ ദുബൈയിൽ പോയിട്ടില്ല.
രഘു:ഓ, നല്ല സ്ഥലമാണ് ദുബൈ. ഞാൻ എല്ലാ വർഷവും ചേട്ടനെ കാണാൻ ദുബൈയിൽ പോകാറുണ്ട്.
ശിവൻ:ഓ അതു കൊള്ളാം. എനിക്ക് ക്ലാസ്സിൽ പോകാൻ സമയമായി. നമുക്ക് വീണ്ടും കാണാം.
രഘു:അപ്പോൾ ശരി, നമുക്കു വീണ്ടും കാണാം. ബൈ.
വീട്ടിൽ
സുമി:അമ്മേ, എനിക്ക് അസുഖം ഉണ്ട്.
അമ്മ:എന്തു പറ്റി?
സുമി:അറിയില്ല, തലവേദനയുണ്ട്. പനിയും ഉണ്ടെന്ന് തോന്നുന്നു.
അമ്മ:അയ്യോ, ഞാൻ ഇപ്പോൾ തന്നെ നിന്റെ ചൂട് നോക്കട്ടെ.
സുമി:ശരി.
അമ്മ:പനി ഉണ്ടല്ലോ. ഡോക്ടറെ കാണിക്കണം.
ഡോക്ടറിന്റെ മുറിയിൽ
ഡോക്ടർ:നമസ്കാരം, എന്താണ് അസുഖം?
സുമി:നമസ്കാരം ഡോക്ടർ. എനിക്ക് പനിയും തലവേദനയുമുണ്ട്.
ഡോക്ടർ:ഇതെല്ലാം എപ്പോഴായിരുന്നു തുടങ്ങിയത്?
സുമി:ഇന്നലെ രാത്രിയിൽ തുടങ്ങി.
ഡോക്ടർ:മറ്റെന്തെങ്കിലും അസുഖം തോന്നുന്നുണ്ടോ?
സുമി:വേറൊന്നും തോന്നുന്നില്ല. പനിയും തലവേദനയും മാത്രം.
ഡോക്ടർ:മനസ്സിലായി. മരുന്നുകടയിൽ പോയിട്ട് ഈ ഔഷധം വാങ്ങണം. ഇതു കഴിക്കുമ്പോൾ പനിയും തലവേദനയും കുറയും. രണ്ട് ദിവസത്തിന് ശേഷം ഭേദം ആയില്ലെങ്കിൽ എന്നെ തിരിച്ചുവിളിച്ചാൽ മതി. വേറെ ഒരു മരുന്നു നോക്കാം.
സുമി:ശരി ഡോക്ട്ടർ. ആശുപത്രിയിൽ തന്നെ മരുന്നുകടയുണ്ടോ?
ഡോക്ടർ:അതെ, ഉണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ പോയിട്ട് എക്സിറ്റിന്റെ അടുത്താണ്.
സുമി:താങ്ക് യൂ, ഡോക്ടർ. നമസ്കാരം.
ഡോക്ടർ:നമസ്കാരം.

അഹ്മദ്:അയ്യോ, ഇന്ന് ഭയങ്കര മഴ പെയ്യുകയാണ്! കൊടിയ ഇടിമിന്നലും ഉണ്ട്!
അർജുൻ:അത് ശരിയാണല്ലോ. എന്റെ നാട്ടിൽ ഇത്ര മഴ ഒരിക്കലും പെയ്യില്ല. ഇങ്ങനെയുള്ള ഇടിമിന്നലും സാധാരണയായി കാണാറില്ല.
അഹ്മദ്:എവിടെയാണ് നിങ്ങളുടെ നാട്?
അർജുൻ:ഞാൻ രാജസ്ഥാനിൽ നിന്നാണ്.
അഹ്മദ്:ഓ, ഞാൻ പോയിട്ടില്ല പക്ഷെ അവിടെ ഭയങ്കര ചൂടുണ്ടെന്നാണ് കേട്ടിട്ടുള്ളത്.
അർജുൻ:അതു ശരിയാ. ഇവിടുത്തെ ഇളംകാറ്റ് സുഖമുള്ളതാണല്ലോ. അവിടെ കാറ്റുണ്ടെങ്കിലും അസഹ്യമായ ചൂടാണ്.
അഹ്മദ്:അയ്യോ, അതെനിക്ക് സഹിക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്.
അർജുൻ:അത് മനസ്സിലായി. പക്ഷെ ഒക്ടോബറിൽ പോകുന്നെങ്കിൽ നല്ല കലാവസ്ഥയാണ്. സുഖകരമായ വെയിലാണ്, ചൂട് അത്രയുമില്ല.
അഹ്മദ്:അതു കോള്ളാം! ഞാൻ തീർച്ചയായും ആ സമയത്ത് പോകും.
അർജുൻ:പോകുന്നതിനു മുമ്പ് എന്നോട് പറയണം. ഞാൻ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെ എന്ന് പറഞ്ഞുതരാം.
വീട്ടിൽ
അച്ഛൻ:ഞാൻ ചന്തയിൽ പോകുന്നു. നമ്മക്ക് ഈ ആഴ്ചത്തെ ഭക്ഷണത്തിന് എന്തൊക്കെ വേണം?
അമ്മ:ഹംംംം, ഞാൻ ദോശയും പാലപ്പവും മീൻ കറിയും ഉണ്ടാക്കാമെന്ന് വിചാരിക്കുന്നു. അതിനുള്ള സാധനങ്ങൾ വേണം. നിങ്ങൾ ഏതെങ്കിലും ഉണ്ടാക്കുന്നുണ്ടോ?
അച്ഛൻ:അതെ, മുട്ട ഫ്രൈ ഉണ്ടാക്കാമെന്നാണ് വിചാരിക്കുന്നത്.
അമ്മ:എങ്കിൽ മുട്ടകളും വാങ്ങിച്ചോളൂ.
അച്ഛൻ:ശരി. അതെല്ലാം കൊണ്ടുവരാം. നീനേ, നീ എന്റെ കൂടെ വരാമോ?
നീന:ഓ ഞാൻ വരാം! എനിക്ക് ചന്തയിൽ പോകാൻ വളരെ ഇഷ്ടമാണ്. അവിടെ ഒരു കളിപ്പാട്ടം കിട്ടുമോ?
അച്ഛൻ:ഹാഹാ. നോക്കാം കുഞ്ഞൂ, നോക്കാം! വാ, നമുക്ക് പോകാം.
ചന്തയിൽ
കടക്കാരൻ:കോഴി... മുട്ടാ... മട്ടൻ...
അച്ഛൻ:ഒരു കിലോ കോഴിയിറച്ചിക്ക് എത്ര രൂപയാണ് ?
കടക്കാരൻ:ഇരുനൂറ്റി അമ്പത് രൂപ.
അച്ഛൻ:ശരി ഒരു കിലോ എടുത്തോ. പിന്നെ പന്ത്രണ്ട് മുട്ടകളും വേണം.
കടക്കാരൻ:മുട്ടക്ക് നൂറ്റിയിരുപത് രൂപ.
അച്ഛൻ:ഇവിടെ മീൻ കിട്ടുമോ?
കടക്കാരൻ:മീനില്ല സർ.
അച്ഛൻ:ഓ കഷ്ടം. എവിടെ കിട്ടുമെന്ന് അറിയാമോ?
കടക്കാരൻ:ചന്തയുടെ പ്രധാന കവാടത്തിന്റെ അടുത്ത് രാജീവ് അന്റ് സൺസ് എന്ന വേറെ ഒരു കടയുണ്ട്. അവിടെ കിട്ടുമെന്ന് തോന്നുന്നു.
അച്ഛൻ:ശരി, അവിടെ പോയി നോക്കാം. കോഴിയുടെയും മുട്ടയുടെയും വില എത്രയായി?
കടക്കാരൻ:മുന്നൂറ്റിയെഴുപതു രൂപ.
അച്ഛൻ:ഇതാ.
കടക്കാരൻ:ശരി, പിന്നെ കാണാം.
വഴിയിൽ ടോയി ഷോപ്പിൽ പോയിട്ട്
നീന:അച്ഛാ, ഇതെന്റെ ഇഷ്ടപ്പെട്ട ഷോപ്പാണല്ലോ.
അച്ഛൻ:ശരി, ഈ പണം കൊണ്ടുപോയിട്ട് നിന്റെ ഫേവറേറ്റ് ടോയി നോക്കി വാങ്ങണം.
നീന:കൊള്ളാമല്ലോ! ശരി അച്ഛാ!
അർചന:ക്ലാസ്സിനു ശേഷം മഞ്ജുള എന്ത് ചെയ്യും?
മഞ്ജുള:ഞാൻ പാർക്കിൽ പന്തുകളി കളിക്കാൻ പോകുന്നു.
അർചന:അതെയോ, റ്റീമിലാണോ കളിക്കാറുള്ളത് ?
മഞ്ജുള:അതെ, എല്ലാ വീക്കെന്റിലും ഞങ്ങൾക്ക് മാട്ച് (match) ഉണ്ട്. നിനക്ക് ഏതൊക്കെ കളികൾ ഇഷ്ടമാണ് ?
അർചന:ഞാൻ എല്ലാ ദിവസവും ബാസ്കെറ്റ് ബാൾ (basketball) കളിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് ക്രികറ്റും വളരെ ഇഷ്ടമാണ് പക്ഷെ നന്നായി കളിക്കാൻ പറ്റില്ല.
മഞ്ജുള:എന്റെ ചേട്ടൻ നന്നായി ക്രികറ്റ് കളിക്കും. ക്രിക്കറ്റ് കളിക്കുന്ന അവനെ ചിലപ്പോൾ കാണാൻ വേണമെങ്കിൽ പറയണം. നമ്മൾ ഒന്നിച്ച് ഒരു മാട്ചിന് (match) പോകാം.
അർചന:അതടിപോളി. ക്രികറ്റ് കാണുന്നത് ഇഷ്ടപ്പെടുന്നു.